TAGS

ലോകത്ത് പലതരം യുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ അതിനൊക്കെ മുകളിൽ നിൽക്കുന്ന ഒരു യുദ്ധമുണ്ട് ഒരു സ്ത്രീ ജീവിക്കാൻ വേണ്ടി നടത്തുന്ന യുദ്ധം. സമാനതകളില്ലാത്ത യുദ്ധമാണത്. ആ പോരാട്ടത്തിൽ പിന്നിൽ നടന്നുവരുന്നവർക്ക് വഴികാണിക്കാവുന്ന പെൺ‌താരങ്ങളെ തേടിയാണ് മനോരമ ന്യൂസിന്റെ യാത്ര. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി മനോരമ ന്യൂസ് തുടക്കം കുറിച്ച ദൗത്യമാണ് പെൺതാരം. സാധാരണജീവിത സാഹചര്യങ്ങളിൽ നിന്ന് സ്വയം സംരംഭകത്വത്തിലൂടെ ജീവിതവിജയം കൈവരിച്ച വനിതകളെയും കൂട്ടായ്മകളെയുമാണ് പെൺതാരം പരിചയപ്പെടുത്തിയത്. ഈ സ്ത്രീ ജീവിതങ്ങളെ ആദരിക്കുകയാണ് അടുത്തപടി. ആരൊക്കെയാകും പെൺതാരങ്ങൾ വിഡിയോ കാണാം,