പുതുപ്പള്ളിയിൽ വികസനത്തിന്റെ വിവിധ തലങ്ങൾ ചർച്ചയാക്കി പ്രചാരണം നയിക്കാൻ സിപിഎം. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ വികസനവുമായി പുതുപ്പള്ളിയെ താരതമ്യം ചെയ്‌ത് യുഡിഎഫിനെ പ്രതിരോധിക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. എന്നാൽ ഉമ്മൻചാണ്ടിയെന്ന വൈകാരികതയിൽ ഊന്നി പ്രചാരണം മുന്നോട്ട്കൊണ്ടുപോകാനാണ് യുഡിഎഫിന്റെ തീരുമാനം. ഇന്നലെ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലെ നേതാക്കളുടെ പ്രതികരണവും യുഡിഎഫ് നിലപാടിന് അടിവരയിടുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.