ഇടവേളയ്ക്കു ശേഷം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പുതിയ ചിത്രം പോസ്റ്റ് ചെയ്ത് അച്ചു ഉമ്മന്‍ . ‘കണ്ടൻ്റ് ക്രിയേഷൻ എന്ന കലയെ ആശ്ളേഷിച്ചുകൊണ്ട് ഞാൻ തിരിച്ചെത്തിയിരിക്കുന്നു. ഈ രംഗത്ത് എന്റെ സത്തയെ ഊതിക്കാച്ചിയെടുക്കുകയാണ് ലക്ഷ്യം. പശ്ചാത്താപലേശമില്ലാത്ത ആത്മപ്രകാശനത്തിന്റെ പ്രതീകമാണിത്. ഈ ജോലിയോടുള്ള എന്റെ അദമ്യമായ സ്നേഹത്തിന്റെ തെളിവും’– അച്ചു കുറിച്ചു.
പിതാവ് ഉമ്മന്‍ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് കുറച്ചു നാളായി കരിയറില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായിരുന്നു. പ്രചാരണവേളയില്‍ അച്ചു സൈബര്‍ ആക്രമണം നേരിട്ടിരുന്നു.