oommenchandylead-08

പുതുപ്പളളിയില്‍ തകര്‍പ്പന്‍ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. എട്ടാംറൗണ്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 25,0000ത്തിലേറെ വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നത്. ഇതോടെ ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 ചാണ്ടി ഉമ്മന്‍ മറികടന്നേക്കും. സിപിഎം ശക്തികേന്ദ്രമായ മണര്‍കാട് പഞ്ചായത്തിലടക്കം വന്‍ കുതിപ്പാണ് ചാണ്ടി ഉമ്മന്‍ നേടിയത്. 

 

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളെക്കാള്‍ യുഡിഎഫിന് മികച്ച പ്രകടനമാണിത്. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളില്‍ ബഹുദൂരം മുന്നിലാണ് യു.ഡിഎഫ് സ്ഥാനാര്‍ഥി. ആദ്യറൗണ്ടില്‍ ലീഡ് 2200 . അയര്‍ക്കുന്നത്ത് ഒന്നു മുതല്‍ 14 വരെ ബൂത്തുകളില്‍ 2200 വോട്ടിന്റെ ലീഡ് . ചാണ്ടി– 5699 വോട്ട്, ജെയ്ക് –2883, ലിജിന്‍ ലാല്‍– 476. 

 

വോട്ടിങ് കേന്ദ്രത്തിനു പുറത്തും പുതുപ്പള്ളിയിലെ വീട്ടുമുറ്റത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടരുകയാണ്. കോട്ടയം ബസേലിയസ് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പത്തുമിനിറ്റ് വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളെണ്ണിയപ്പോള്‍ തുടക്കം മുതല്‍ തന്നെ ചാണ്ടി ഉമ്മനായിരുന്നു ലീഡ്.

 

 

Chandy oommen strides ahead with 25,000 votes in puthuppally