പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലേത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരായ ജനവിധിയെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സര്‍ക്കാരിനെതിരായുള്ള വികാരമാണ് പുതുപ്പള്ളിയിലെ വിജയം. ഇത് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഐക്യത്തിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മന്റെ വിജയത്തില്‍ അതിയായ സന്തോഷം എല്ലാവര്‍ക്കുമുണ്ട്. പുതുപ്പള്ളിയില്‍ അന്‍പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം നേടണമെന്ന് പ്രകടനം കഴിഞ്ഞ രാത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ യുഡിഎഫ് രഹസ്യമായി തീരുമാനിച്ചതാണ്. അത് പുറത്ത് പറഞ്ഞില്ലെന്നേയുള്ളൂവെന്നും കെസി കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കേരളത്തിലെ ഉപതിരഞ്ഞെടുപ്പിലെ ചരിത്രത്തിന്റെ റെക്കോര്‍ഡായിരിക്കും ഈ വിജയമെന്ന് താന്‍ മുന്‍പ് പറഞ്ഞിരുന്നുവെന്നും ജയരാജന്‍ നേടിയ വിജയത്തേക്കാള്‍ തിളക്കമുള്ള വിജയമാണിതെന്നും കെസി വ്യക്തമാക്കി.
പുതുപ്പളളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് ചരിത്രജയം. ഉമ്മന്‍ചാണ്ടി 2011 ല്‍ നേടിയ 33,255 എന്ന ഭൂരിപക്ഷം മറികടന്ന ചാണ്ടി 36454 വോട്ടാണ് നേടിയത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായി . കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളെക്കാള്‍ യുഡിഎഫിന്റെ മികച്ച പ്രകടനമാണിത്. ശക്തികേന്ദ്രങ്ങളിലടക്കം എല്‍ഡിഎഫ് തകര്‍ന്നടിഞ്ഞു. സ്വന്തം ബൂത്തില്‍ പോലും ജെയ്കിന് ലീഡ് ചെയ്യാനായില്ല.
KC Venugopal on Puthuppally Byelection result