തെലങ്കാനയിൽ  കോൺഗ്രസ് - ഇടത്  സീറ്റ് വിഭജനം പ്രതിസന്ധിയിലായതോടെ എഐസിസി ആസ്ഥാനത്ത് നേരിട്ടെത്തി ചർച്ച നടത്തി സിപിഐ നേതാക്കൾ. വൈര സീറ്റിനെ ചൊല്ലി ഉടക്കി നിൽക്കുന്ന  സിപിഎം ഒറ്റക്ക് മത്സരിക്കുന്നത് സംബന്ധിച്ച ആലോചനകളിലേക്ക് കടന്നതോടെയാണ് സിപിഐ എംപി ബിനോയ് വിശ്വവും  തെലങ്കാന നേതാവ് കെ നാരായണയും എഐസിസിയിൽ എത്തിയത്. കോൺഗ്രസ് പ്രശ്ന പരിഹാരത്തിനായി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ചുമതലപ്പെടുത്തി. 

തെലങ്കാന നേതാവ് കെ നാരായണക്കൊപ്പം എഐസിസി ആസ്ഥാനത്തെത്തി കോൺഗ്രസ് നേതൃത്വത്തെ കണ്ട സിപിഐ എംപി ബിനോയ് വിശ്വത്തിന്റെ  പ്രതികരണം ഇങ്ങനെയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും കെസി വേണുഗോപാലും എഐസിസിയിൽ ഉള്ളപ്പോളാണ് സിപിഐ നേതാക്കൾ ചർച്ചക്കായി എഐസിസിയിൽ എത്തിയത്. ബിആർഎസിനെതിരെ ശക്തമായ പോരാട്ടത്തിനായി കോൺഗ്രസും ഇടത് പാർട്ടികളും  ഒന്നിച്ചു നിൽക്കാൻ തീരുമാനിച്ചെങ്കിലും സീറ്റ് വിഭജനത്തിലേക്ക് കടന്നതോടെ കാര്യങ്ങൾ തെറ്റി.വൈര സീറ്റ് നൽകാൻ കോൺഗ്രസ് തയ്യാറാകാതിരുന്നതോടെ ഒറ്റക്ക് മത്സരിക്കാൻ ആലോചിക്കുന്ന  സിപിഎം അന്തിമ തീരുമാനത്തിനായി  ഇന്നോ നാളെയോ ആയി സംസ്ഥാന കമ്മിറ്റി ചേരും. നിലവിൽ സിപിഎമ്മിന് നൽകിയിട്ടുള്ളത് ഇരു പാർട്ടികൾക്കും  സ്വാധീമില്ലാത്ത ഹൈദരബാദും മിരിയാലഗുഡയുമാണ്. സമാന അവസ്ഥ തുടർന്ന രാജസ്ഥാനിൽ കഴിഞ്ഞ ദിവസം ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ച സിപിഎം സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു.അങ്ങനെ വന്നാൽ സിപിഐയും സിപിഎമ്മിനൊപ്പം നിന്നേക്കും. സിപിഐക്ക് കൊത്തഗുഡേം  ചെന്നൂര് സീറ്റുകൾ നൽകാന് ധാരണയായതാണ്. പ്രശ്ന പരിഹാരത്തിനായി കോണ്ഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവില് രാഹുല് ഗാന്ധിയും , കെസി വേണിഗോപാലും സിപിഐ ജനറല് സെക്രട്ടറി ഡി രാജയും  തെലങ്കാനയിലുണ്ട്. ഇന്ന് ഇക്കാര്യത്തിൽ കെ സിവേണുഗോപാല്  ഡി രാജയുമായി ചർച്ച നടത്തും.

controversy over wyra seats