കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന ഓരോ രൂപയും എവിടെനിന്നാണ് വരുന്നത്? എങ്ങനെയാണ് ചെലവാകുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് പ്രകാരം സര്‍ക്കാരിന്റെ വരവില്‍ ഏറിയ പങ്കും വായ്പകളും കടപ്പത്രങ്ങളും മറ്റുമാണ്. ഒരോ രൂപയിലും 34 പൈസയാണ് ഇങ്ങനെ ലഭിക്കുന്നത്. 15 പൈസ ആദായനികുതിയില്‍ നിന്ന് വരും. കോര്‍പറേറ്റ് നികുതിയില്‍ നിന്നും 15 പൈസ ലഭിക്കും. ജിഎസ്ടിയും മറ്റ് നികുതികളും 17 പൈസ. കേന്ദ്ര എക്സൈസ് തീരുവ ഇനത്തില്‍ വരുന്നത് 7 പൈസ. കസ്റ്റംസ് തീരുവ 4 പൈസ. നികുതിയേതരവരുമാനങ്ങളില്‍ നിന്ന് 6 പൈസ ലഭിക്കും. കടരഹിത മൂലധനവരുമാനങ്ങളില്‍ നിന്നാണ് ശേഷിച്ച രണ്ടുപൈസ ലഭിക്കുന്നത്.
വരവില്‍ കൂടുതല്‍ വായ്പയാണെങ്കില്‍ ചെലവില്‍ കൂടുതല്‍ സ്വാഭാവികമായും പലിശയായിരിക്കും. കേന്ദ്രസര്‍ക്കാര്‍ ചെലവാക്കുന്ന ഓരോ രൂപയിലും 20 പൈസ വീതം പോകുന്നത് പലിശ നല്‍കാനാണ്. സംസ്ഥാനങ്ങളുടെ നികുതിവിഹിതമായ 18 പൈസ പോകും. സെന്‍ട്രല്‍ സ്കീമുകളുടെ ചെലവിലേക്കായി 17 പൈസ നല്‍കണം. കേന്ദ്രം സ്പോണ്‍സര്‍ ചെയ്യുന്ന പദ്ധതികള്‍ക്കായി 9 പൈസ പോകും. ഓരോ രൂപയിലും 8 പൈസ വീതം പ്രതിരോധമേഖലയിലാണ് ചെലവഴിക്കുന്നത്. ധനകാര്യ കമ്മിഷന്‍ വിഹിതവും മറ്റ് വിഹിതങ്ങളുമായി 9 പൈസ. സബ്സിഡികള്‍ നല്‍കാന്‍ 7 പൈസ. മറ്റ് ചെലവുകള്‍ക്ക് 8 പൈസ. ശേഷിച്ച 4 പൈസ പെന്‍ഷന്‍ വിതരണത്തിനും ചെലവാക്കും.
Income and expenditure of central government