nirmala-bumble

ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പേരിലുള്ള വ്യജ ബംബിള്‍ പ്രോഫൈല്‍ നിലവില്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്. ഹാസ്യം കലര്‍ത്തി, ധനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ചുള്ള ബയോ ചിരിയും ഒപ്പം, ചര്‍ച്ചകള്‍ക്കുമാണ് തുടക്കം കുറിച്ചത്.

വാക്കുകള്‍ കൊണ്ടുള്ള കളിയാണ് പ്രോഫൈല്‍ നിറയെ. ചീഫ് ടാക്സ് സ്ലയര്‍ അറ്റ് മിനിസ്ട്രി അഥവ ധനമന്ത്രാലയത്തിലെ നികുതി കൊള്ളയുടെ മേധാവി എന്നാണ് ജോലിയായി പൂരിപ്പിച്ചിരിക്കുന്നത്. ഉയരം 170 സെ.മി. മദ്യപാനം പുകവലി എന്നിവ ഇല്ല. ഒപ്പം കുട്ടികള്‍ വേണ്ട എന്നും പ്രോഫൈല്‍.

ഇഷ്ട വിനോദമായി ചേര്‍ത്തിരിക്കുന്നത് ഹോറര്‍ സിനിമകളാണ്. പ്രോഫൈലിലെ ഏറ്റവും തമാശ നിറഞ്ഞ വരികള്‍ ഇങ്ങനെയാണ്.

‘‌ഞാന്‍ നിങ്ങളുടെ ശമ്പളത്തിന് നികുതി പിരിക്കും, നിങ്ങളുടെ ചിന്തയ്ക്കും ആത്മാവിനും നികുതിയിടും, ഒരിളലും നല്‍കില്ല, സാമ്പത്തിക ആധിപത്യം മാത്രം’.

nirmala-bumble-3

അടുത്ത വരി ഇങ്ങനെയാണ് ‘നികുതി കൂടുതല്‍ കര്‍ക്കശമാക്കുന്നതാണ് എന്‍റെ സ്വപനം, ഒരിക്കലും എന്നെ പരിചയപ്പെട്ടില്ലായിരുന്നു എന്ന് എല്ലാവരും ആഗ്രഹക്കണം’

nirmala-bumble-2

പ്രോഫൈല്‍ സ്ക്രീന്‍  ഷോട്ടുകള്‍ പ്രചരിച്ചതോടെ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ അതിലും വലിയ പരിഹസങ്ങളുമായി കമെന്‍റുകളില്‍ നിറഞ്ഞു. പ്രോഫൈലുകള്‍ മാച്ചായാല്‍ 5% ജിഎസ്‌ടി, ചാറ്റ് ചെയ്യണമെങ്കില്‍ 12% ജിഎസ്‌ടി, നേരിട്ട് കാണണമെങ്കില്‍ 18% ജിഎസ്‌ടി എന്ന കമന്‍റുകളും ട്രെന്‍ഡിംങ്ങാണ്.

വ്യാജ പ്രോഫൈല്‍ നിര്‍മിക്കുന്നത് തെറ്റാണ്. എന്നാല്‍ ബയോയില്‍ നിറയുന്ന പരിഹാസം സാധാരണ ഇന്ത്യക്കാരുടെ വികാരമെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ പറയുന്നത്. 

ENGLISH SUMMARY:

Fake Bumble profile of Finance Minister Nirmala Sitharaman goes viral on social media over humour