ആലപ്പുഴ കരുമാടിയിലെ ബുദ്ധശിലാ മണ്ഡപത്തിൽ ഇന്ന് ബുദ്ധ പൂർണിമ ആഘോഷം. ബുദ്ധ ശിൽപശാസ്ത്ര പ്രകാരം പത്മാസനത്തിൽ കൊത്തിവച്ച ബുദ്ധശിലയാണ് കരുമാടിക്കുട്ടൻ. കേരളത്തിലെ ബുദ്ധിസ്റ്റ് സംഘങ്ങളുടെ കൂട്ടായ്മ ആയ ബുദ്ധിസ്റ്റ് കൗൺസിലിന്‍റെ നേതൃത്വത്തിലാണ് ബുദ്ധ പൂർണിമ ആഘോഷം.
ആലപ്പുഴ തകഴിക്കടുത്തുള്ള കരുമാടിയിലാണ് പ്രസിദ്ധമായ ബുദ്ധശിൽപം സ്ഥാപിച്ചിരിക്കുന്നത്. 1200 ൽ അധികം വർഷം പഴക്കമുള്ള ബുദ്ധശിലയാണ് ഇത്. ഇടതു നെഞ്ചും കൈകളും പൊട്ടിത്തകർന്ന നിലയിലാണ് ശിൽപം. ഇപ്പോൾ ദേശീയ ജലപാതയുടെ ഭാഗമായ കരുമാടി തോട്ടിൽ നിന്നാണ് ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കണ്ടത്തിയത് ബ്രിട്ടീഷ് തുറമുഖ എൻജിനീയറായ റോബർട്ട് ബ്രിസ്റ്റോയാണ് ഈ ബുദ്ധ ശിൽപം കരുമാടി തോടിന് സമീപം പ്രതിഷ്ഠിച്ചത്.
1965 ൽ ദലൈലാമ കരുമാടിയിൽ എത്തി കരുമാടിക്കുട്ടൻ പ്രതിമയെ സ്തൂപികാ കൃതിയെപഗോഡ നിർമിച്ച് പ്രതിഷ്ഠിച്ചു. സംസ്ഥാന പുരാവസ്തു വകുപ്പിനാണ് സംരക്ഷണ ചുമതല.
പരിമിതികൾക്കു നടുവിലാണ് സ്മാരകം സ്ഥിതി ചെയ്യുന്നത്. ശുചിമുറികൾ പോലുമില്ല. ലഡാക്കിൽ നിന്നുള്ള ലാമമാരും ബുദ്ധഭിക്ഷുക്കളും അടക്കുള്ളവർ ഇന്നത്തെ ബുദ്ധപൂർണിമ ആഘോഷത്തിൽ പങ്കെടുക്കും. അർപ്പണം , ധർമ , അവാർഡ് ദാനം, സാംസ്കാരിക സമ്മേളനം എന്നിവയും നടക്കും