ലോകറെക്കോർഡിട്ട് അസമിലെ ഗുവാഹത്തിയിൽ എണ്ണായിരം കലാകാരന്മാർ പങ്കെടുത്ത ജുമുർ നൃത്തം.200 വർഷം പിന്നിടുന്ന, അസമിലെ തേയില വ്യവസായത്തിന്റെ വളർച്ച സൂചിപ്പിച്ചാണ് സംസ്ഥാന സർക്കാർ ഗുവാഹത്തിയിലെ സരുസജായ് സ്റ്റേഡിയത്തിൽ ജുമോയർ ബിനന്ദിനി 2025 എന്ന പേരിൽ നൃത്തപരിപാടി സംഘടിപ്പിച്ചത്.
അസമിലെ എല്ലാ ജില്ലകളില്‍നിന്നുമുള്ള കലാകാരന്മാര്‍ ജുമോയർ ബിനന്ദിനിയില്‍ ഒത്തുചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും പരിപാടിയില്‍ പങ്കെടുത്തു. അസമിലെ ഗോത്ര സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയതാണ് ജുമുർ നൃത്തം.