അസമിലെ മൊറിഗാവ് ജില്ലയില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഏതാണ്ട് 16കിമീ ദൂരത്തില്‍ ഭൂചലനം അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലർച്ചെ 2.25 നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇടക്കിടെ ഭൂചലനം അനുഭവപ്പെടുന്ന മേഖലയാണിത്. നേരിയ ചലനങ്ങളും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂകമ്പആഘാതങ്ങളും സംഭവിച്ചിട്ടുണ്ട് അസമില്‍. 1897ലും 1950ലും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനങ്ങള്‍ നടന്ന മേഖലയാണിത്.