രാജ്യതലസ്ഥാനത്തുള്‍പ്പെടെ വായു മലിനീകരണ തോത് ഉയർന്നതോടെ പുകമഞ്ഞില്‍മൂടി ആഗ്രയിലെ താജ്മഹലും. പുകമഞ്ഞില്‍ മറിഞ്ഞ് മിന്നാരങ്ങള്‍ മാത്രം നിഴല്‍പോലെ ദൃശ്യമാകുന്ന താജ്മഹലിന്‍റെ ദൃശ്യങ്ങൾ വിനോദസഞ്ചാരികൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. കുറഞ്ഞ ദൃശ്യപരതയിലും സന്ദർശകർ സ്മാരം കാണാനായി എത്തുന്നുണ്ടെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സെൻട്രൽ പൊല്യൂഷൻ ഓഫ് കൺട്രോൾ ബോർഡിന്‍റെ (സിപിസിബി) കണക്കുകള്‍പ്രകാരം ആഗ്രയിലെ വായു ഗുണനിലവാര സൂചിക 193 ആണ്. മലിനീകരണവും ഈർപ്പത്തിന്‍റെ അളവ് വർദ്ധിച്ചതുമാണ് കനത്ത പുകമഞ്ഞിന് കാരണമായത്. 17 ഡിഗ്രി സെൽഷ്യസാണ് ആഗ്രയിലെ ഏറ്റവും കുറഞ്ഞ താപനില. കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസുമാണ്. വ്യാഴാഴ്ച വരെ മൂടൽമഞ്ഞ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈക്കോൽ കത്തിക്കുന്ന സംഭവങ്ങൾ വർധിച്ചതോടെ മേഖലയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായിരിക്കുകയാണ്.
അതേസമയം ഡല്‍ഹി അതികഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. വായു മലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ ഇന്നുമുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രൈമറി സ്കൂളുകളും പ്രവർത്തിക്കുക ഓൺലൈനായി മാത്രമായിരിക്കും. നിര്‍മാണം, പൊളിക്കല്‍, ഖനനം തുടങ്ങി പൊടിക്ക് സാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഡൽഹിയിൽ മൂന്നുദിവസമായി വായുനിലവാര സൂചിക ഗുരുതര വിഭാഗമായ നാനൂറിന് മുകളിലാണ്.
മലിനീകരണ നിലവാരം ബി.എസ് മൂന്ന് മുതലുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും ബി.എസ്. നാല് മുതലുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ഇലക്ട്രിക്, സി.എന്‍.ജി വാഹനങ്ങള്‍ക്കും മാത്രമാണ് നിരത്തിലിറക്കാന്‍ അനുമതിയുള്ളത്. സ്കൂളുകള്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനാക്കുന്നത് പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്. ഡൽഹിയിൽ മൂന്നുദിവസമായി വായുനിലവാര സൂചിക ഗുരുതര വിഭാഗമായ നാനൂറിന് മുകളിലാണ്. മൂടൽമഞ്ഞ് കാരണം കാഴ്ച പരിധി കുറഞ്ഞത് വിമാന സർവീസുകളെയും റോഡ് ഗതാഗതത്തെയും സാരമായി ബാധിക്കുന്നുമുണ്ട്.