കയ്യില്‍ കയര്‍ കെട്ടി ഹെല്‍മറ്റുപോലും വക്കാതെ പ്രതി ബൈക്ക് ഓടിക്കുന്നു, പിന്നില്‍ ഹെല്‍മറ്റിട്ട് പൊലീസുകാരന്‍. കയറിന്റെ മറ്റേഅറ്റം പൊലീസുകാരന്റെ കയ്യില്‍. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. . ഈ യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് പൊലീസ്.
എക്‌സ് പ്ലാറ്റ്ഫോമിലാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. പ്രതിയുടെ ഇടതുകൈയിലാണ് കയര്‍ കെട്ടിയിരിക്കുന്നത്. കയറിന്റെ മറ്റേഅറ്റം പൊലീസുദ്യോഗസ്ഥന്റെ കയ്യിലാണ്. പ്രതി ഹെല്‍മറ്റ് ധരിച്ചിട്ടില്ലെങ്കിലും പിന്നിലിരുന്ന ഉദ്യോഗസ്ഥന്‍ ഹെല്‍മറ്റിട്ടുണ്ട്. പിന്നാലെ വന്ന കാര്‍ യാത്രക്കാരാണ് ബൈക്ക്‌യാത്രയുടെ ദൃശ്യം പകര്‍ത്തിയത്. എക്സില്‍ പങ്കുവച്ചതോടെ വിഡിയോ വൈറലായി.
പൊലീസുദ്യോഗസ്ഥന് കടുത്ത തണുപ്പും ജലദോഷവും കാരണം ആരോഗ്യം മോശമായതിനാല്‍ തടവുകാരനോട് റൈഡിങ് ഡ്യൂട്ടിക്ക് കൂടെവരാന്‍ പറഞ്ഞതായും ചില റിപ്പോര്‌ട്ടുകളുണ്ട്. അതേസമയം പ്രതിയുടെ പേരോ വിവരങ്ങളോ ചെയ്ത കുറ്റവുമായി ബന്ധപ്പെട്ട വിവരങ്ങളോ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. വിഡിയോ പ്രചരിച്ചതോടെ അന്വേഷിച്ച് തക്കതായ നടപടിയെടുക്കുമെന്ന് മെയിന്‍പുരി പൊലീസ് അറിയിച്ചു.