vaccine-teen

TAGS

രാജ്യത്തെ കൗമാരക്കാരുടെ കോവിഡ് വാക്സിനേഷന്  തുടക്കം. കോവിൻ പോർട്ടൽ വഴി ഇതുവരെ 7 ലക്ഷത്തിന് മുകളിൽ കൗമാരക്കാരാണ് വാക്സിനേഷന് റജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തും കുട്ടികള്‍ക്കുള്ള കുത്തിവയ്പ്പിന് തുടക്കമായി. കൗമാരക്കാര്‍ക്കു മാത്രമായി 551 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെ അഞ്ചുലക്ഷം ഡോസ് വാക്സീന്‍ എത്തി, ഇന്ന് 1.45 ലക്ഷം ഡോസ് കൂടി സംസ്ഥാനത്തിന് ലഭിക്കും. ക്രിസ്മസ് അവധിക്കുശേഷം സ്കൂളുകൾ ഇന്ന് തുറന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 33,750 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ കേസുകള്‍ 1,700  ആയി. ഒമിക്രോൺ രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് വരുന്നവർ ക്വാറന്റീൻ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപനം തടയാന്‍ കനത്ത ജാഗ്രത വേണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.