athirapally-protest-03

 

അതിരപ്പള്ളിയില്‍ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ചാലക്കുടി–അതിരപ്പള്ളി റോഡ് ഉപരോധിക്കുന്നു. വാഹനഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. മേഖലയിലെ കാട്ടാനശല്യത്തിന്  ശാശ്വതപരിഹാരം വേണമെന്ന് ആവശ്യം. വിഡിയോ റിപ്പോർട്ട് കാണാം.

അഞ്ചു വയസുകാരിയെ ഇന്നലെ ആന ചവിട്ടിക്കൊന്ന അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ കാട്ടാനശല്യം രൂക്ഷം. മരിച്ച മാള പുത്തന്‍ചിറ കഴക്കുംമുറി സ്വദേശിനിയായ ആഗ്നിമയുടെ പോസ്റ്റുമോര്‍ട്ടവും സംസ്കാരവും ഇന്ന് നടക്കും. ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയുടെ അച്ഛന്‍ നിഖില്‍, ബന്ധു ജയന്‍ എന്നിവര്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നല വൈകിട്ട്് ആറരയോടെയാണ് കണ്ണന്‍കുഴി ക്ഷേത്രത്തിനു സമീപത്തുവെച്ച് ഒറ്റയാന്‍റെ ആക്രമണമുണ്ടായത്. ബന്ധുവീട്ടില്‍ മരണാന്തരചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ് നിഖിലും കുടുംബവും.