saudi-04
യെമനിലെ ഹൂതി വിമതർക്കു സാമ്പത്തിക സഹായം നൽകുന്നവരിൽ രണ്ടു ഇന്ത്യക്കാരുമുണ്ടെന്നു സൗദി അറേബ്യ. ഇന്ത്യൻ പൗരൻമാരായ ചിരഞ്ജീവ് കുമാർ സിങ്, മനോജ് സബർബാൾ എന്നിവരടക്കം വിവിധരാജ്യക്കാരായ പത്തുപേരുടേയും 15 കമ്പനികളുടേയും വിവരങ്ങൾ സൗദി പുറത്തുവിട്ടു. യെമൻ, സിറിയ, യു.കെ, സൊമാലില തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പട്ടികയിലുണ്ട്. ഇവരെ ഭീകരരുടെ പട്ടികയിലുൾപ്പെടുത്തിയതായും സ്വത്തുവകകൾ മരവിപ്പിക്കുമെന്നും സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കി.