ജെഎൻയുവിലെ എബിവിപി ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ഥി യൂണിയന്‍. കേസെടുത്താൽ പോര എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തിന് മുന്നിലെത്തിയ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമങ്ങളിൽ നിന്ന് വിദ്യാർഥികൾ വിട്ടുനിൽക്കണമെന്ന് സർവകലാശാല നിർദേശം നൽകി.