bagga-

TAGS

ബിജെപി നേതാവിനെ പിടികൂടിയ പഞ്ചാബ് പൊലീസിനെ തടഞ്ഞ് ഹരിയാന പൊലീസ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കടുത്ത വിമർശകനായ തജിന്ദർ പൽ സിങ് ബഗ്ഗയെയാണ് പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബഗ്ഗയെ തട്ടക്കൊണ്ടുപോയെന്ന പിതാവിന്റെ പരാതിയെത്തുടർന്നാണ് ഹരിയാന പൊലീസ തടഞ്ഞത്. പ്രകോപനപരമായ പരാമർശം നടത്തുകയും വർഗീയത പ്രോത്സാഹിപ്പിക്കുകയും ചെയ്തെന്നാരോപിച്ചാണ് ബഗ്ഗയെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തലപ്പാവ് ധരിക്കാൻ പോലും അനുവദിച്ചില്ലെന്നും ജിൻഡാൽ പറഞ്ഞു.

 

ബഗ്ഗയെ പൊലീസ് മർദിച്ചെന്നും മുഖത്തടിച്ചെന്നും പിതാവ് ആരോപിച്ചു. രാവിലെ 8.30ന് വീട്ടിലെത്തിയ അമ്പതോളം പൊലീസുകാർ ബഗ്ഗയെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഡൽഹി ബിജെപി വക്താവ് നവീൻ കുമാർ ജിൻഡാൽ പറഞ്ഞു. നിയമ നടപടികളെത്തുടർന്ന് ബഗ്ഗയെ പഞ്ചാബിലേക്ക് കൊണ്ടുപോകാൻ സാധിച്ചില്ല. എന്നാൽ 5 തവണ നോട്ടിസ് അയച്ചിട്ടും അന്വേഷണവുമായി സഹകരിക്കാൻ തയാറാകാത്തതിനാലാണ് ബഗ്ഗയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.