2002ലെ എസ്.എസ്.എൽ.സി ചോദ്യപേപ്പർ അഴിമതിക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി. പ്രിന്റര്‍ അന്നമ്മ ചാക്കോ, പരീക്ഷ ഭവൻ മുൻ സെക്രട്ടറിമാരായ എസ് രവീന്ദ്രൻ, വി.സാനു എന്നിവരാണ് പ്രതികൾ. 2002 ൽ ചോദ്യപേപ്പർ അച്ചടിയിൽ ഒരു കോടി 33 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. ചോദ്യപേപ്പർ അച്ചടിക്ക് ഇല്ലാത്ത കമ്പനിക്ക് 1.33 കോടി രൂപയാണ് പരീക്ഷാഭവൻ നൽകിയത്. മുൻപ് കരാർ ലഭിച്ച അച്ചടി ശാലകൾ തന്നെയാണ് ബിനാമി കമ്പനി തട്ടിക്കൂട്ടി ഉദ്യോഗസ്ഥരുടെ സഹായത്തോടെ സർക്കാരിനെ പറ്റിച്ച് പണം തട്ടിയതെന്നു സി.ബി.ഐ കുറ്റപത്രം പറയുന്നു . വിഡിയോ റിപ്പോർട്ട് കാണാം