നിയമസഭയില്‍ ലോകായുക്ത ബില്‍ ചര്‍ച്ചയ്ക്കിടെ കൗതുകമുണര്‍ത്തി മുന്‍മന്ത്രി കെ.കെ.ശൈലജയുടെ ആത്മഗതം. പ്രസംഗം പൂര്‍ത്തിയാക്കി ഇരിക്കുമ്പോഴാണ് 'ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും' എന്ന് ശൈലജ കമന്റ് ചെയ്തത്. ലോകായുക്ത പരാമര്‍ശത്തിന്റെ പേരില്‍ രാജിവയ്ക്കേണ്ടിവന്ന കെ.ടി.ജലീലായിരുന്നു അടുത്ത പ്രസംഗകന്. ജലീല്‍ പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുമ്പോഴായിരുന്നു ശൈലജയുടെ പരാമര്‍ശം മൈക്രോഫോണില്‍ പതിഞ്ഞത്. അതേസമയം, പരാമര്‍ശം ജലീലിന് എതിരല്ലെന്ന് കെ.കെ.ശൈലജ പറഞ്ഞു. വിഡിയോ കാണാം.