അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കാന്‍ ഉത്തരവ്. കോടതി കാണിച്ച മധുവിന്‍റെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്ന് സാക്ഷി സുനില്‍കുമാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ബാക്കിയുള്ളവര്‍ക്കെല്ലാം കാണാന്‍ കഴിയുന്നുണ്ടല്ലോ എന്ന് പരാമര്‍ശിച്ച് കോടതിയുടെ ഉത്തരവ്. മധു വധക്കേസില്‍ സുനില്‍കുമാര്‍ ഉള്‍പ്പെടെ ഇന്ന് രണ്ടുപേര്‍ കൂറുമാറി. കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിനാറായി.