തിരുവനന്തപുരം കാട്ടാക്കടയില്‍ കണ്‍സഷന്‍ നിഷേധിച്ചത് ചോദ്യംചെയ്ത അച്ഛനെയും മകളെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചു. ആമച്ചല്‍ സ്വദേശി പ്രേമനാണ് മര്‍ദനമേറ്റത്. ഇദ്ദേഹം കാട്ടാക്കട ആശുപത്രിയില്‍ ചികില്‍സയിലാണ്. കണ്‍സഷന്‍ നല്‍കാത്തതിന്റെ കാരണം തേടിയ പ്രേമനോട് ജിവനക്കാര്‍ കയര്‍ക്കുകയും തര്‍ക്കിച്ചപ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച മകള്‍ക്കും മര്‍ദനമേറ്റു. വിഡിയോ കാണാം.