തിരുവനന്തപുരം കാട്ടാക്കടയില്‍ കണ്‍സഷന്‍ ചോദിച്ച രക്ഷിതാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ഒരാഴ്ചയായിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്. മകളുടെ മുന്നിലിട്ടാണ് പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരനായ പ്രേമനനെ മര്‍ദിച്ചത്. എന്നാല്‍ അറസ്റ്റ് വൈകുന്നതില്‍ പൊലീസിന് വീഴ്ചയില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞു. പൊലീസിന്റെ കണ്ണില്‍ നിന്ന് മറഞ്ഞുനില്‍ക്കാന്‍ വിദഗ്ധരാണ് പ്രതികളെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കോടതി തന്നെ പ്രതികളോട് പൊലീസിന് കീഴടങ്ങാന്‍ നിര്‍ദേശിക്കും. മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ലെന്ന് പ്രതികള്‍ മനസിലാക്കണം. ജാമ്യം കിട്ടാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി എല്ലാ മാര്‍ഗവും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.