ksrtc-karnataka

TAGS

ഒരു ദിവസത്തെ വരുമാനത്തിൽ ചരിത്രനേട്ടം തൊട്ട് കർണാടക ആർ.ടി.സി. ഈ മാസം പത്താം തീയതി മാത്രം 22.64 കോടി രൂപയാണ് കർണാടക ആർ.ടി.സി കൊണ്ടുവന്നത്. ഇത് റെക്കോർഡാണെന്ന് അധികൃതർ പറയുന്നു. ദസറ ആഘോഷങ്ങളുടെ ഭാഗമായി അധികസർവീസുകൾ കൃത്യമായി നടത്തിയതും നേട്ടത്തിലേക്ക് വഴിവച്ചു.

 

ഒരുദിവസം പത്തു കോടിക്ക് അടുത്താണ് സാധാരണ കെ.എസ്.ആർ.ടി.സി വരുമാനമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചരിത്രം നേട്ടം സമ്മാനിച്ച ജീവനക്കാരെ അഭിനന്ദിച്ച് ചെയർമാൻ എം. ചന്ദ്രപ്പ എംഎൽഎയും എം.ഡി വി. അൻമ്പുകുമാർ ഐ.എ.എസും രംഗത്തെത്തി.