arrest

കോയമ്പത്തൂര്‍ കാര്‍ സ്ഫോടനക്കേസില്‍ ഒരാളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ബന്ധു അഫ്സല്‍ ഖാന്റെ അറസ്റ്റാണു രേഖപ്പെടുത്തിയത്. ഇന്നലെ പൊലീസ്  കസ്റ്റഡിയില്‍ വിട്ട 5 പ്രതികളെ പ്രത്യേക അന്വേഷണ സംഘവും എന്‍.ഐ.എയും ചോദ്യം ചെയ്യുകയാണ്. അതിനിടെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ സന്ദര്‍ശകരായി എത്തിയ തമിഴ്നാട്ടുകാരെ കുറിച്ച് അന്വേഷണം. തുടങ്ങി. 

ജയിലില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍  അടക്കമുള്ള ഐ.എസ് പ്രതികളെ കാണാന്‍ കോയമ്പത്തൂരില്‍ നിന്നു നിരവധി പേര്‍ തൃശ്ശൂരില്‍ എത്തിയിരുന്നുവെന്ന് കണ്ടെത്തിയതോടെയാണിത്.  രണ്ടുവര്‍ഷത്തിനിടെ ജയില്‍ സന്ദര്‍ശിച്ച തമിഴ്നാട്ടുകാരുടെ വിവരങ്ങള്‍ നല്‍കാന്‍ ജയില്‍ അധികൃതരോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു.

സ്ഫോടനം നടന്നതിന്റെ തൊട്ടടുത്ത ദിവസമായ ഞയറാഴ്ചയാണ് അഫ്സല്‍ഖാനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടില്‍ റെയ്ഡും നടത്തിയിരുന്നു. പൊലീസ് ട്രെയിനിങ് കോളജില്‍ പ്രത്യേക അന്വേഷണ സംഘവും എന്‍.ഐ.എയും ചോദ്യം ചെയ്തുവരികായിരുന്നു. പുലര്‍ച്ചെ അറസ്റ്റ് രേഖപ്പെടുത്തി. സ്ഫോടനത്തെ കുറിച്ച് ഇയാള്‍ക്കുമുന്‍കൂട്ടി വിവരമുണ്ടായിരുന്നു. ഗൂഡാലോചനയിലും പങ്കുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണു സൂചന. അതേ സമയം ഇന്നലെ മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട 5പ്രതികളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. 

ഐ.എസ് സ്ലീപ്പര്‍സെല്‍ സ്ഥാപിച്ച് കേരളത്തിലും തമിഴ്നാട്ടിലും ആക്രണത്തിന് ശ്രമിച്ച കേസില്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെ കാണാനായി കോയമ്പത്തൂരില്‍ നിന്നു നിരവധിപേര്‍ ജയിലില്‍ എത്തിയിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.. ജയില്‍ സന്ദര്‍ശിച്ച മുഴുവന്‍ പേരെയും കണ്ടെത്താന്‍ നടപടി തുടങ്ങി. രണ്ടുവര്‍ഷത്തിനിടെ തമിഴ്നാട്ടില്‍ നിന്നു വിയ്യൂരിലെത്തിയ മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ നല്‍കാന്‍ ജയില്‍ അധികൃതരോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു.  കാറ് സ്ഫോടനക്കേസില്‍ അറസ്റ്റിലായവരും ഇങ്ങിനെ തൃശ്ശൂരിലെത്തിയിട്ടുണ്ട്.

അറസ്റ്റിലായ ഫിറോസ് ഇസ്മായില്‍ ഐ.എസ്. ബന്ധം കണ്ടെത്തിയതിനെ  തുടര്‍ന്ന് 2020 ല്‍ യു.എ.ഇ നാടുകടത്തിയ ആളാണന്നും സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ജമേഷ മുബീന്റെ മൃതദേഹം സംസ്കരിക്കാന്‍ കോയമ്പത്തൂരിലെ മുസ്്്ലിം പള്ളി അധികൃതരാരും തയാറായില്ല. പൊലിസിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒടുവില്‍ സംസ്കാരത്തിന് കബറിസ്ഥാനിയില്‍ ഇടം നല്‍കിയത്.