ഷാരോണിന് കൂട്ടുകാരി മുന്‍പും വിഷം നല്‍കിയിട്ടുണ്ടെന്ന് അമ്മ. ഷാരോണിന് ഏതാനും മാസംമുന്‍പും ഛര്‍ദി ഉണ്ടായിട്ടുണ്ട്. ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നും ഷാരോണിന്റെ അമ്മ. വിഡിയോ കാണാം.
പാറശാലയില്‍ പാനീയം ഉളളില്‍ ചെന്ന് ഷാരോണ്‍ മരിച്ചത് കൊലപാതകം. പാനീയം നല്‍കിയ കൂട്ടുകാരി കുറ്റംസമ്മതിച്ചെന്ന് പൊലീസ്. കഷായത്തില്‍ വിഷം കലര്‍ത്തിയെന്ന് പെണ്‍കുട്ടിയുടെ കുറ്റസമ്മതം. ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകം. പാറശാല സ്വദേശി ഷാരോണ്‍ രാജ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. ഷാരോണിനെ വിളിച്ചുവരുത്തി കൊന്നതാണെന്ന് പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു. പെണ്‍കുട്ടിക്കുമാത്രമല്ല മാതാപിതാക്കള്‍ക്കും പങ്കുണ്ട്. പരമാവധി ശിക്ഷ വാങ്ങിനല്‍കാന്‍ ഏതറ്റംവരെയും പോകുമെന്നും പിതാവ് പറഞ്ഞു.
Sharon Rajs mother against greeshma