പാറശാല ഷാരോണ്‍ കൊലക്കേസില്‍ നിര്‍ണായകതെളിവ് ശേഖരിച്ച് അന്വേഷണസംഘം. മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമായി രാമവര്‍മന്‍ചിറയിലെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കളനാശിനിക്കുപ്പി കണ്ടെത്തി. ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും അറസ്റ്റു രേഖപ്പെടുത്തി. ഗ്രീഷ്മയ്ക്കെതിരെ ആത്മഹത്യാശ്രമത്തിനും കേസെടുത്തു. കൊലപാതകം നടന്നത് തമിഴ് നാട്ടിലായതിനാൽ അന്വേഷണത്തിൽ കേരള പൊലീസ് നിയമോപദേശം തേടി. ഗ്രീഷ്മയുടെ വീടിനുസമീപത്തെ തോട്ടില്‍നിന്നാണ് കളനാശിനിയായ കപിക്യുവിന്‍റെ കുപ്പി കിട്ടിയത്. കുപ്പി വീടിനു സമീപത്തെ തോട്ടിൽ കൊണ്ടിട്ടതാണെന്നു ഗ്രീഷ്മയുടെ . അമ്മാവൻ നിർമൽ കുമാർ മൊഴി നൽകിയിരുന്നു. നിർണായക തെളിവെന്നു അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നീട് വീട്ടിലെത്തിതെളിവെടുപ്പ് . കുപ്പി കളയാനായി പോകാനുപയോഗിച്ച സ്കൂട്ടർ കണ്ടെത്തി സീൽ വെച്ചു. കണ്ടെടുത്ത കുപ്പികൾ ഫോറൻസിക് പരിശോധനക്ക് അയയ്ക്കും. അവിടെ നിന്നു കളനാശിനി വാങ്ങിയ കളിയിക്കാവിളയിലെ കടയിലും തെളിവെടുപ്പ് നടത്തി.
കൊലപാതകം അറിഞ്ഞ ശേഷമാണ് കളനാശിനി കുപ്പി കളയാൻ ഗ്രീഷ്മയുട അമ്മയും അമ്മാവനും കൂടി തീരുമാനമെടുത്തത്. തമിഴ്നാട്ടിൽ നിന്നും വരുന്ന വഴി കളിയിക്കാവിളയിൽ നിന്നും വാങ്ങിയ നാലു കളനാശിനികളിൽ ഒന്നു കാണാതായി. അപ്പോൾ കൊലപാതകത്തിനു ഇതു പയോഗിച്ചോ യെന്ന സംശയുണ്ടായി. പിന്നീട് ഉറപ്പിച്ചു. ഇതോടെ തെളിവു നശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും അന്വേഷണ സംഘത്തോടു അമ്മയും അമ്മാവനും സമ്മതിച്ചു. കഴിഞ്ഞ ദിവസം നെടുമങ്ങാട് സ്റ്റേഷനിലെ ശുചി മുറിയിലെ അണുനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയ്ക്കതിരെ ആത്മഹത്യാ ശ്രമത്തിനും കേസെടുത്തു. സുരക്ഷാ വീഴ്ച വരുത്തിയ പൊലീസുകാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ഗ്രീഷ്മയുടെ റിമാൻഡ് മജിസ്റ്റ് ആശുപത്രിയിലെത്തി രേഖപ്പെടുത്തി. ഇവരുടെ നിരീക്ഷണം നാളെ വരെ തുടരും.
Sharon murder: pesticide bottle found in ditch