sharon

TOPICS COVERED

പാറശാല ഷാരോണ്‍ വധക്കേസി‍ല്‍ വിചാരണ ഇന്നാരംഭിക്കും.വനിതാ സുഹൃത്ത് ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരാണ് പ്രതികള്‍.  ഷാരോണ്‍ മരിച്ച് രണ്ടു വര്‍ഷത്തോടടുക്കുമ്പോഴാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ നടക്കുന്നത്. 

 

തമിഴ്നാാട് സ്വദേശികളായ ഗ്രീഷ്മയും കുടുംബവും എവിടെയാണെന്നു അയല്‍വാസികള്‍ക്കും അറിയില്ല. പുതിയ താമസക്കാര്‍ വന്നപ്പോഴാണ് വീടു വിറ്റെന്നു പോലും അവര്‍ അറിഞ്ഞത്

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ വിചാരണ നടപടികള്‍ അങ്ങോട്ടേക്ക് മാറ്റണമെന്നു പ്രതികള്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. 23 കാരന്‍ ഷാരോണിനെ ഗ്രീഷ്മ അമ്മയുടേയും അമ്മാവന്‍റേയും സഹായത്തോടെ ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 142 സാക്ഷികളാണുള്ളത്. പ്രതികളെ നേരത്തെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചിരുന്നു. പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നു ഷാരോണിന്‍റെ അഛന്‍

The trial in the Sharon murder case is set to begin today, drawing significant public attention. Key witnesses are expected to testify as the court delves into the details of the high-profile case.: