greeshma-arrest

പാറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മക്കെതിരെ വീണ്ടും കേസ്. ആത്മഹത്യാശ്രമത്തിന് നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യപ്രതി ഗ്രീഷ്മയുടെ റിമാന്‍ഡ് നെയ്യാറ്റിന്‍കര മജിസ്ട്രേട്ട് ആശുപത്രിയിലെത്തി രേഖപ്പെടുത്തും. ഗ്രീഷ്മയുടെ ഡിസ്ചാര്‍ജ് സംബന്ധിച്ച തീരുമാനം ഇന്നുചേരുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാകും ക്രൈംബ്രാഞ്ചിന്റെ തുടര്‍നടപടികള്‍. 

 

ഇതിനിടെ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്‍റേയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരുംചേര്‍ന്ന് തെളിവ് നശിപ്പിച്ചെന്നാണ് കുറ്റം. കഷായത്തിന്‍റെ കുപ്പി കണ്ടെടുക്കാന്‍ വീട്ടില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും. ഷാരോണിന് വിഷംനല്‍കിയെന്ന് ഗ്രീഷ്മ സമ്മതിച്ച കഷായത്തിന്റെ കുപ്പി തൊട്ടടുത്തുള്ള സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് ഇരുവരും ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴിനല്‍കിയത്. ഇത് കണ്ടെടുക്കുന്നതിനുവേണ്ടിയാണ് തെളിവെടുപ്പ്. 

 

Suicide attempt; Another case against Greeshma