ശമ്പളത്തിനു ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധിക്ക് എതിരായ പുനഃപരിശോധന ഹർജികളിൽ സുപ്രീംകോടതി  നാളെ വിധി പറയും.  ഇ.പി.എഫ്.ഓയും കേന്ദ്ര തൊഴിൽ മന്ത്രാലയവും നൽകിയ ഹർജികളിൽ ആണ് ചീഫ്ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് വിധി പറയുക. പി.എഫിൽ നിന്ന് പെൻഷൻ സ്കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന്റെ പരിധി 15,000 രൂപയാക്കിയത് നീക്കം ചെയ്താണ് 2018ൽ കേരള ഹൈകോടതി ഉത്തരവിറക്കിയത്. ഇതിനെതിരെ ഇ.പി.എഫ്.ഓയും കേന്ദ്ര സർക്കാരും നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയിരുന്നു. തുടർന്നാണ് പുന:പരിശോധന ഹർജി നൽകിയത്.

 

Supreme Court To Pronounce Verdict On EPFO Appeals Tomorrow