ഫുട്ബോള്‍ താരം ലയണല്‍ മെസി ബൈജൂസ് ലേണിങ് ആപ്പിന്റെ ഗ്ലോബല്‍ അംബാസഡറാകും. ബൈജൂസിന്‍റെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയായ 'എല്ലാവര്‍ക്കും വിദ്യാഭ്യാസ'ത്തിന്‍റെ ഗ്ലോബല്‍ അംബാസഡറായാണ് മെസിയെ കമ്പനി അവതരിപ്പിക്കുന്നത്. ബൈജൂസിന്‍റെ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ആശയത്തോട് താല്‍പര്യമെന്ന് മെസി പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മുന്നേറാന്‍ കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെസി അംബാസഡറാകുന്നതോട രാജ്യാന്തരതലത്തില്‍ സ്വീകാര്യത വര്‍ധിക്കുമെന്ന് ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു. അതേ സമയം കരാര്‍ എത്രകാലത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. വിഡിയോ റിപ്പോർട്ട് കാണാം.
Lionel Messi becomes edtech byju's global ambassador