5G വേഗതയിൽ ഇനി കേരളവും സഞ്ചരിക്കും. സംസ്ഥാനത്ത് 5G സേവനത്തിന് റിലയൻസ് ജിയോ തുടക്കമിട്ടു. കൊച്ചിയിലും ഗുരുവായൂർ ക്ഷേത്ര പരിസരങ്ങളിലും ഇന്ന് മുതൽ 5 G ലഭ്യമാകും.
മിന്നൽ വേഗത്തിൽ ലോകം കുതിക്കുമ്പോൾ കേരളവും ഒപ്പമുണ്ട്. 5G സേവനങ്ങൾക്ക് സംസ്ഥാനത്ത് ഔദ്യോഗിക തുടക്കമായി. ഐടി രംഗത്തും, ഡിജിറ്റൽ സാങ്കേതിക മേഖലകളിലും കുതിച്ചു ചാട്ടത്തിനുമുള്ള ഊർജമായി 5G മാറുമെന്ന് ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വ്യാഴാഴ്ച്ച മുതൽ തിരുവനന്തപുരത്തും ജനുവരിയിൽ മലപ്പുറം, കോഴിക്കോട് തൃശൂർ ജില്ലകളിലും 5G സേവനം ലഭ്യമാകും. അധിക ചിലവുകളില്ലാതെ സെക്കൻഡിൽ ഒരു GB വേഗതയിൽ ഉപഭോക്താകൾക്ക് കൊച്ചിയിലും ഗുരുവായൂരും പരിധിയില്ലാത്ത ഡാറ്റയാണ് ഇന്ന് മുതൽ ലഭ്യമാകുന്നത്. കേരളത്തിൽ 5G സേവനം ഒരുക്കുന്നതിനായി 6000 കോടിയിലധികം രൂപയാണ് ജിയോ നിക്ഷേപിച്ചത്. അടുത്ത വർഷാവസാനത്തോടെ കേരളത്തിലെ എല്ലാ താലൂക്കുകളിലും 5G സേവനം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
5G services have started in the state