buffer-zone-map-2

ബഫര്‍സോണില്‍ സര്‍വേ നമ്പര്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുതിയ  ഭൂപടത്തിലും പിഴവുകള്‍.  ഒരേ സര്‍വേ നമ്പര്‍ ബഫര്‍ സോണിന് അകത്തും പുറത്തും രേഖപ്പെടുത്തിയത് ആശയക്കുഴപ്പം കൂട്ടി.  കോട്ടയം , ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളേക്കുറിച്ച് വ്യക്തതയില്ല.   സൈലന്‍റ് വാലിയുടെ ഭൂപടം തെറ്റായി നല്കിയത് തിരുത്തി. ബഫര്‍സോണ്‍ വിദഗ്ധസമിതിയുടെ കാലാവധി രണ്ടുമാസത്തേയ്ക്ക് നീട്ടി. 

സര്‍വേ നമ്പര്‍ നോക്കി ജനവാസ കേന്ദ്രങ്ങള്‍  ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയുകയാണ്  ഭൂപടത്തിന്റെ ലക്ഷ്യം. എന്നാല്‍  പുതിയ ഭൂപടത്തിലും ആശങ്ക അവസാനിക്കുന്നില്ല. പറമ്പിക്കുളത്ത് ഒരേ സര്‍വേ നമ്പര്‍ ബഫര്‍സോണിന് അകത്തും പുറത്തുമുണ്ട്. ഒരേ സര്‍വേ നമ്പറില്‍ കൂടുതല്‍ സ്ഥലം ഉള്‍പ്പെടുന്നതിനാലാണെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നുമാണ് വിശദീകരണം.  പമ്പാവാലി, ഏയ്ഞ്ചല്‍വാലി പ്രദേശങ്ങളിലെ സമരസമിതികളും എതിര്‍പ്പുമായി രംഗത്തെത്തി. ഇടുക്കിയിലെ മാങ്കുളം പഞ്ചായത്തിനേക്കുറിച്ച് ഭൂപടത്തില്‍ വ്യക്തതയില്ല. സൈലന്റ് വാലിയുടെ ഭൂപടത്തിന് പകരം നല്കിയിരുന്നത് തട്ടേക്കാട് പക്ഷിസങ്കേതം. പിന്നീട് തിരുത്തി കൃത്യമായ ഭൂപടം ചേര്‍ത്തു. ബഫര്‍ സോണില്‍ തെററായി ഉള്‍പ്പെടുത്തിയ മണ്ണാര്‍ക്കാട് നഗരസഭയെ ഒഴിവാക്കി. ജനുവരി ഏഴുവരെ പരാതി നല്കാന്‍ അവസരമുണ്ട്. 

 

പരാതികള്‍ പരിശോധിച്ച് ജനുവരി 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്കുക സര്‍ക്കാരിന് കനത്ത വെല്ലുവിളിയാണ്. മുപ്പതിന് അവസാനിക്കാനിരുന്ന ബഫര്‍സോണ്‍ വിദഗ്ധസമിതിയുടെ കാലാവധി ഫെബ്രുവരി 28 വരെ നീട്ടിയിട്ടുണ്ട്. 

 

Buffer zone news map complaints