jnu-case

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യൂമെന്ററി നാളെ ജെഎന്‍യു ക്യാംപസില്‍ പ്രദർശിപ്പിക്കാനുള്ള യൂണിയൻ തീരുമാനത്തിനെതിരെ സർവകലാശാല. ഡോക്യുമെന്ററി പ്രദർശിപ്പിക്കരുതെന്നും പ്രദർശിപ്പിച്ചാൽ സർവകലാശാലയിലെ സമാധാനാന്തരീക്ഷവും വിദ്യാർഥികൾ തമ്മിലുള്ള ഐക്യവും നഷ്ടപ്പെട്ടേക്കാമെന്നും റജിസ്ട്രാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. പ്രദർശനം സംഘടിപ്പിക്കാൻ സർവകലാശാലയിൽനിന്ന് അനുമതിയും വാങ്ങിയിട്ടില്ല. അതിനാൽ ഡോക്യുമെന്ററി പ്രദർശനത്തിൽനിന്ന് വിദ്യാർഥികൾ പിന്മാറണമെന്ന് ജെഎന്‍യു അധികൃതർ പറഞ്ഞു. നാളെ രാത്രി ഒൻപതുമണിക്ക് വിദ്യാർഥി യൂണിയൻ ഓഫിസിൽ പ്രദർശനമെന്നാണ് വിദ്യാർഥി സംഘടനകൾ അറിയിച്ചിരുന്നത്. 

 

 

JNU admin on Monday cancelled the screening of the controversial BBC Documentary on Prime Minister Narendra Modi.