ബിബിസി ഡോക്യുമെന്‍റി പ്രദര്‍ശനത്തില്‍ ജെ.എന്‍.യുവില്‍ സംഘര്‍ഷം. ജെ.എന്‍.യുവില്‍ ഡോക്യുമെന്ററി കണ്ട വിദ്യാര്‍ഥികള്‍ക്കുനേരെ കല്ലേറ്.വിദ്യാര്‍ഥികള്‍ ക്യാംപസ് കവാടത്തില്‍ പ്രതിഷേധിച്ചു. സുരക്ഷ ഉദ്യോഗസ്ഥര്‍ ഗേറ്റ് അടച്ചു. ഒരു പ്രദര്‍ശനം തടഞ്ഞാല്‍ ആയിരം പ്രദര്‍ശനം ഒരുക്കുമെന്ന് യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് പറഞ്ഞു. എ.ബി.വി.പി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്യണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ക്യാംപസില്‍ വൈദ്യുതി  പുനഃസ്ഥാപിച്ചില്ല. 

 

Stones Thrown At JNU Students Watching BBC Series On PM Modi