ഡൽഹി സർവകലാശാലയിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം സംഘർഷത്തിൽ കലാശിച്ചു.  സർവകലാശാലയുടെ വിലക്ക് മറികടന്ന് ഫ്രട്ടേണിറ്റി, ബാപ്സ തുടങ്ങിയ സംഘടനകൾ ക്യാംപസിനകത്തും എൻ.എസ്.യു ക്യാംപസിന് പുറത്തും പ്രദർശനം സംഘടിപ്പിച്ചു.  സർവകലാശാല അധികൃതർ വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ചിരുന്നു. പൊലീസ് ക്യാംപസിന് പുറത്ത് നിരോധനാജ്ഞ പ്രഖാപിക്കുകയും ചെയ്തു.  പ്രദർശനം ആരംഭിച്ച ഉടൻ തടഞ്ഞ പോലീസ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു.

 

എന്‍എസ്‌യു പ്രവർത്തകരെ ബുറാഡി സ്റ്റേഷനിലേക്കും ഫ്രട്ടേണിറ്റി, ബാപ്സ പ്രവർത്തകരെ മോറിസ് നഗർ സ്റ്റേഷനിലേക്കും മാറ്റി. കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ്റ്റേഷന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്.

 

Delhi University students detained amid clashes over BBC Series on PM Modi