കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികളില്‍ പട്ടികജാതിക്കാരില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതിനെതിരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികള്‍. കൂട്ടത്തിലൊരാള്‍ ദലിത് വിഭാഗത്തില്‍നിന്നാണ്. മൂന്നുപേര്‍ ഒ.ബി.സിക്കാരെന്നും ജീവനക്കാര്‍ പറഞ്ഞു. ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്റെ വീട്ടിലെ ശുചിമുറി കഴുകിപ്പിച്ചെന്ന ആരോപണം വനിതാ തൊഴിലാളികള്‍ ആവര്‍ത്തിച്ചു.
അതിനിടെ അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍.നാരായണൻ ഫിലിം ഇസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയെന്ന് തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ അടൂര്‍ പറഞ്ഞു. ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. മാധ്യമങ്ങള്‍ ഒരുഭാഗം മാത്രമാണ് കേട്ടത്. സമരാഘോഷങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് അന്വേഷിക്കണം. ഇന്‍സ്റ്റിറ്റ്യൂട്ടിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ അഹോരാത്രം പരിശ്രമിച്ച ആളാണ് ശങ്കര്‍ മോഹനെന്നും ചലച്ചിത്ര മേഖലയില്‍ ശങ്കര്‍ മോഹനോളം അറിവോ പരിചയമോ ഉള്ള ആളില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Cleaning staff against Adoor Gopalakrishnan