അടൂര്‍ ഗോപാലകൃഷ്ണന്‍ രചിച്ച കാഴ്ചയുടെ സുവിശേഷം ഒരു കാലഘട്ടത്തിലെ സിനിമയുടെ ചരിത്രം കൂടിയാണെന്ന് ശശി തരൂര്‍ എം.പി. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച കാഴ്ചയുടെ സുവിശേഷം പ്രകാശനം ചെയ്യുകയായിരുന്നു തരൂര്‍. സിനിമാനുഭവങ്ങളുടെ ദാര്‍ശനിക തലം കാഴ്ചയുടെ സുവിശേഷം വ്യക്തമാക്കുന്നുവെന്ന് പുസ്തകം ഏറ്റുവാങ്ങിയ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന്‍ കണ്ട സിനിമകളുടെയും സാക്ഷാത്കരിച്ച സിനിമകളുടെയും വെള്ളിത്തിരയിലെയും പുറത്തെയും അനുഭവങ്ങളോടൊപ്പം ആ കാലഘട്ടത്തിലെ സാമൂഹ്യ ജീവിതം കൂടി രേഖപ്പെടുത്തുന്നതാണ് നോരമ ബുക്സ് പ്രസാധനം ചെയ്ത കാഴ്ചയുടെ സുവിശേഷം. പുസ്തകം ശശിതരൂര്‍ എം.പി, സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്ക് നല്‍കി പ്രകാശനം ചെയ്തു. കാഴ്ചമാത്രമല്ല ജനപ്രിയ കലയായ സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടും അടൂര്‍ ഈ പുസ്തത്തില്‍ വ്യക്തമാക്കുന്നുവെന്ന് തരൂര്‍ ജുസെപ്പെ ടൊര്‍നാട്ടോറെ സംവിധാനം ചെയ്ത ഇറ്റാലിയന്‍ ചിത്രം സിനിമ പാരഡിസോപോലെയാണ് കാഴ്ചയുടെ സുവിശേഷമെന്ന് എം.എ. ബേബി ചലച്ചിത്ര , സാഹിത്യ മേഖലയില്‍ അടൂരിന്റെ സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു പുസ്തക പ്രകാശനം.