റെയിൽവേ ട്രാക്കിൽ കാൽവഴുതി വീണ വായോധികനെ സാഹസികമായി രക്ഷപ്പെടുത്തി. കൊല്ലം ഇരവിപുരം കാവൽപുര റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ പുലർച്ചെ നാലിനായിരുന്നു സംഭവം. റെയിൽവേ പാളത്തിലൂടെ നടന്നു വരുമ്പോൾ കല്ലിൽ തട്ടി വീഴുകയായിരുന്നു. സമീപത്തെ കടയിൽ നിന്ന പള്ളിമുക്ക് സ്വദേശി അബ്ദുൽ റഹ്മാനാണ് രക്ഷകനായത്. ട്രാക്കിൽ നിന്ന് വലിച്ചുമാറ്റിയ ഉടൻ ട്രെയിൻ കടന്നുപോയിരുന്നു. 

 

Rescue of the elderly man who slipped on the track