brahmapuram-hc

ബ്രഹ്മപുരം തീപിടിത്തത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കത്തുനല്‍കിയത്. കൊച്ചിയില്‍ വിഷപ്പുക നിറഞ്ഞ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കത്ത്. 

അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ കെട്ടുതുടങ്ങി. നാളെ തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. മണ്ണുമാന്തിയുടെ സഹായത്തോടെയാണ് മാലിന്യ കൂനകള്‍ക്കിടയിലെ തീ കെടുത്തുന്നത്. കൊച്ചിയില്‍ നിലച്ച മാലിന്യനീക്കം പുനരാരംഭിക്കാനുള്ള ശ്രമങ്ങളും നഗരസഭ തുടരുകയാണ്

 

Brahmapuram fire: Letter to Chief Justice of High Court seeking intervention