salim-durani

TAGS

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സലിം ദുറാനി അന്തരിച്ചു. ഗുജറാത്തിലെ ജാംനഗറിലെ വസതിയിലായിരുന്നു 88കാരനായ ദുറാനിയുടെ അന്ത്യം. 1960 മുതല്‍ 73 വരെ ഇന്ത്യയ്ക്കായി 29 ടെസ്റ്റുകള്‍ കളിച്ചു. ഒരു സെഞ്ചുറിയും  ഏഴ് അര്‍ധസെഞ്ചുറിയും ഉള്‍പ്പടെ 1202 റണ്‍സും, 75 വിക്കറ്റുകളും നേടിയിട്ടുണ്ട്. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെ ചരിത്രത്തിലാദ്യമായി ഇന്ത്യ കീഴടക്കിയപ്പോള്‍, ക്ലൈവ് ലോയിഡിന്റെയും ഗാരി സോബേഴ്സിന്റെയും വിക്കറ്റ് വീഴ്ത്തിയത് ദുറാനിയായിരുന്നു. അര്‍ജുന പുരസ്കാരം ലഭിക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ്.  വിരമിച്ച ശേഷം ബോളിവുഡിലും സാന്നിധ്യമറിയിച്ചു. 1973ല്‍ ചരിത്ര എന്ന സിനിമയില്‍ പര്‍വീണ്‍ ബാബിക്കൊപ്പമായിരുന്നു അരങ്ങേറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

 

Former India allrounder Salim Durani dies at 88