പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കൂടിക്കാഴ്ച്ച നടത്തി. പാര്‍ലമെന്‍റ് മന്ദിരത്തില്‍വച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ കേന്ദ്രമന്ത്രി വി.മുരളീധരനും ഒപ്പമുണ്ടായിരുന്നു. സഭാ നേതൃത്വം നടത്തുന്ന വിവിധ സാമൂഹികപ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പ്രധാനമന്ത്രിക്ക് പരിശുദ്ധ കാതോലിക്കാ ബാവ ഈസ്റ്റര്‍ ആശംസ നേര്‍ന്നു.
Catholica Bava met with the Prime Minister