ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ അനുകൂലിച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിന് അനുമതിയില്ലെന്നാരോപിച്ച് പൊലീസ് നടപടി. വിവിധ കര്‍ഷക സംഘടന നേതാക്കളെയും ഖാപ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. എന്നാല്‍ സത്യപാല്‍ മാലിക്കിനെ കസ്റ്റിഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ നിഷേധിച്ച് പൊലീസ് രംഗത്തെത്തി. ജമ്മു കശ്മീന്‍ മുന്‍ ഗവര്‍ണര്‍ സ്വന്തം കാറിലാണ് പൊലീസ് സ്റ്റേഷനിലേക്ക് വന്നതെന്നും എപ്പോള്‍ വേണമെങ്കിലും തിരികെ പോകാമെന്നും സൗത്ത് വെസ്റ്റ് ഡിസിപി അറിയിച്ചു. എന്നാല്‍ പൊലീസിന്‍റേത് പ്രതികാര നടപടിയാണെന്നും അടുത്ത ലോക്സഭ തിരഞ്ഞെടുപ്പുവരെ ഇത് തുടരുമെന്നും സത്യപാല്‍ മാലിക് മാധ്യമങ്ങളോട് പറഞ്ഞു.
Satyapal Malik at Delhi Police Station