An Indian construction worker clings on to a pole as he goes about his work at an under-construction building in New Delhi, 25 May 2007. India has unveiled an ambitious plan to provide old-age and health protection to the country's estimated 370 million casual workers for the first time, officials said Friday.      AFP PHOTO/ MANAN VATSYAYANA

An Indian construction worker clings on to a pole as he goes about his work at an under-construction building in New Delhi, 25 May 2007. India has unveiled an ambitious plan to provide old-age and health protection to the country's estimated 370 million casual workers for the first time, officials said Friday. AFP PHOTO/ MANAN VATSYAYANA

TOPICS COVERED

തൊഴിലുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏറ്റവും കൂടുതല്‍ സമയം ചെലവാക്കുന്നത് ഡല്‍ഹിക്കാര്‍ എന്ന് റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ വകുപ്പ് പുറത്തിറക്കിയ കണക്ക് പ്രകാരം, 2024 ല്‍ ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്ര അടക്കം ഡല്‍ഹിക്കാര്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവരേക്കാള്‍ സമയം ചെലവിട്ടു. 

ദിവസം 9.50 മണിക്കൂറിനടുത്താണ് (571 മിനുട്ട്) ഡല്‍ഹിക്കാര്‍ ജോലിക്കായി ചെലവാക്കുന്ന സമയം. രണ്ടാമത് ഗോവയാണ്, 547 മിനുട്ട്. ദേശിയ ശരാശരി 7.50 മണിക്കൂറാണ് (455 മിനുട്ട്). ഹരിയാനക്കാര്‍ 493 മിനുട്ടും തമിഴ്നാട്ടുകാര്‍ 484 മിനുട്ടുമാണ് തൊഴില്‍ അനുബന്ധകാര്യങ്ങള്‍ക്ക് ചെലവാക്കുന്നത്. 

അതേസമയം പ്രതിശീര്‍ഷ വരുമാനം അടിസ്ഥാനമാക്കി രാജ്യത്തെ സമ്പന്ന സംസ്ഥാനങ്ങളും ഇക്കൂട്ടത്തിലാണ്. ഹരിയാന, തമിഴ്നാട്, ഡല്‍ഹി, ഗോവ എന്നിവയാണ് മുന്നില്‍. ഇതിനു വിപരീതമായി, ഒഡീഷ, ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവ ഏഴ് മണിക്കൂറോളമാണ് ജോലിസ്ഥലത്തും അനുബന്ധ പ്രവർത്തനങ്ങളിലും ചിലവഴിക്കുന്നത്.  കേരളം ചെലവഴിക്കുന്നത് 463 മിനുട്ടാണ്.  

ജോലിക്കൊപ്പം തന്നെ വിനോദത്തിലും ശ്രദ്ധിക്കുന്ന സംസഥാനം ഹരിയാനമായാണ്. വിനോദം, കായിക പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കായി ഹരിയാന ചെലവഴിച്ച സമയം 199 മിനുട്ടാണ്. ഗുജറാത്തികള്‍ വിനോദത്തിന് അധികം സമയം ചെലവാക്കുന്നില്ലെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്. ദേശിയ ശരാശരിയേക്കാളും 13 മിനുട്ട് കുറവ് 163 മിനുട്ട് മാത്രമെ ഗുജറാത്തികള്‍ ഇക്കാര്യങ്ങള്‍ക്ക് സമയം ചെലവാക്കുന്നുള്ളൂ. 

ഒത്തുചേരലിനായി ഏറ്റവും കൂടുതല്‍ സമയം ചെലവാക്കുന്നത് രാജസ്ഥാനാണ്. 148 മിനുട്ടാണ് രാജസ്ഥാന്‍ ചെലവാക്കുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍ ഇത് കുറവാണെന്ന് കാണാം, െവറും 129 മിനുറ്റാണ് തമിഴ്നാട്ടില്‍ ചെലാക്കുന്നത്.  എന്നാല്‍ പഠനത്തിന് ഏറ്റവും കൂടുതല്‍ സമയം ചെലവാക്കുന്നതും തമിഴ്നാടാണ്. 475 മിനുട്ട് തമിഴ്നാട്ടില്‍ പഠനത്തിന് ഉപയോഗപ്പെടുത്തുന്നു.  ശമ്പളമില്ലാത്ത വീട്ടുജോലികൾക്ക് ഏറ്റവും കുറവ് സമയം ചെലവഴിച്ചതും തമിഴ്‌നാടാണ്.

ENGLISH SUMMARY:

A report by the Department of Statistics and Programme Implementation reveals that Delhi residents spend more time on work-related travel in 2024 compared to people from other states.