പട്ടാമ്പി വള്ളൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പട്ടാമ്പി കൊടലൂർ മാങ്കോട്ടിൽ സുധീഷിന്റെ മകൻ അശ്വിൻ(12), കുറ്റിപ്പുറം പന്നിക്കോട്ടിൽ സുനിൽ കുമാറിന്റെ മകൻ അഭിജിത്(13) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും കുടുംബം വള്ളൂരിലെ വാടക ക്വാട്ടേഴ്സിലാണ് താമസിക്കുന്നത്. ഉച്ചയോടെ വള്ളൂർ മേലെ കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. ചേറില്‍ പുതഞ്ഞുള്ള അപകടമെന്നാണ് നിഗമനം. അശ്വിൻ പട്ടാമ്പി സെന്റ് പോൾസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. അഭിജിത് പട്ടാമ്പി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്ത് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Two students drowned while taking a bath in the pond