തിരുവനന്തപുരം പള്ളിപ്പുറത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുമരണം. നവജാതശിശുവും മരിച്ചവരില്‍ ഉള്‍പ്പെടും. ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശി മഹേഷിന്റെ നാലുദിവസം പ്രായമായ കുഞ്ഞ്, ഓട്ടോഡ്രൈവര്‍ സുനില്‍, മണമ്പൂര്‍ സ്വദേശിനി ശോഭ എന്നിവരാണ് മരിച്ചത്. മഹേഷിനും ഭാര്യ അനുവിനും അഞ്ചുവയസുള്ള കുഞ്ഞിനും പരുക്കേറ്റു. പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം