വാര്‍ഷികാഘോഷ ചടങ്ങില്‍ എ.ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പരോക്ഷ മറുപടി. പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നല്‍കുന്നത് കുറഞ്ഞ റേറ്റ് ക്വോട്ട് ചെയ്യുന്നവര്‍ക്കാണ്. അര്‍ഹതയുള്ളവരെയാണ് കാര്യങ്ങള്‍ ഏല്‍പിക്കുന്നതെന്നും പിണറായി പറഞ്ഞു. ചടങ്ങില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ഇല്ലാത്ത ആക്ഷേപങ്ങള്‍ ഉന്നയിക്കാനാണ് യുഡിഎഫ് ഇന്ന് സമരം സംഘടിപ്പിച്ചത്. നുണകള്‍ പടച്ചുവിടുകയും അത്പ്രചരിപ്പിക്കുകയുമാണ് പ്രതിപക്ഷം ചെയ്യുന്നത്. നുണപ്രചരണത്തിന് യുഡിഎഫ്, ബിജെപിയെ കൂട്ടുപിടിക്കുന്നെന്നും പിണറായി കുറ്റപ്പെടുത്തി.
രണ്ടാം പിണറായി സര്‍ക്കാറിന്‍റെ രണ്ടാം വാര്‍ഷികോത്തടനുബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കാറിന്‍റെ പ്രോഗസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും പ്രകടനപത്രികയില്‍ എല്‍.ഡി.എഫ് നല്‍കിയ വാഗ്ദാനങ്ങളുടെ നിര്‍വഹണ പുരോഗതിയുമാണ് റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം. തിരുവനന്തപുരത്ത് നടന്ന രണ്ടാം വാര്‍ഷികാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്ന് ചീഫ് സെക്രട്ടറി പ്രോഗസ് റിപ്പോര്‍ട്ടിന്‍റെ ആദ്യപ്രതി ഏറ്റുവാങ്ങി.
CM's reply on the AI camera controversy