പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്  ബഹിഷ്കരിക്കാൻ പ്രതിപക്ഷപാർട്ടികൾ. രാഷ്ട്രപതിയെ മാറ്റിനിർത്തി പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വി.ഡി.സവർക്കറുടെ നൂറ്റിനാൽപ്പതാം ജന്മദിനത്തിൽ ചടങ്ങ് നടത്തുന്നതിലും പ്രതിപക്ഷ പാർട്ടികൾക്ക് കടുത്ത വിയോജിപ്പുണ്ട്. അതിനിടെ പാർലമെന്റ് അംഗങ്ങൾക്ക് ഉദ്ഘാടനച്ചടങ്ങിന്റെ ക്ഷണക്കത്ത് അയച്ചുതുടങ്ങി. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്‌ പാർലമെൻ്റ് ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. കോൺഗ്രസും പിന്നെ സിപിഐ, സിപിഎം, ആർഎസ്പി, ഉൾപ്പെടെയുള്ള പാർട്ടികളും സമാനമായ നിലപാടിലാണ്.  ബഹിഷക്കരണത്തിൽ പ്രതിപക്ഷപാർട്ടികൾ സംയുക്ത പ്രസ്താവന ഇറക്കും. 

രാഷ്ട്രപതിയെ മാറ്റിനിർത്തി പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതും സവർക്കറുടെ നൂറ്റിനാൽപ്പതാം ജന്മദിനത്തിൽ ചടങ്ങ് നടത്തുന്നതിലുമാണ് പ്രതിപക്ഷ പാർട്ടികൾക്ക് വിയോജിപ്പുള്ളത്. എന്നാൽ സവർക്കറുടെ ജന്മദിനത്തിൽ ഉദ്ഘാടനം നിർവഹിക്കുന്നതിൽ എതിർപ്പ് രേഖപ്പെടുത്താതെയാകും ശിവസേന ഉദ്ധവ് വിഭാഗം ചടങ്ങ് ബഹിഷ്കരിക്കുക. വിവാദങ്ങൾ തുടരുമ്പോഴും ലോക്സഭ സെക്രട്ടറി ജനറൽ അംഗങ്ങൾക്ക് ഉദ്ഘാടനച്ചടങ്ങിന്റെ ക്ഷണക്കത്തയച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ലോക്സഭ സ്പീക്കർ ഓം ബിർളയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്ന് ക്ഷണക്കത്തിൽ പറയുന്നു.

 

Opposition to To Boycott New Parliament Building Inauguration