meenakshi-Death
തിരുവനന്തപുരം പിരപ്പോട്ടുകോണത്തെ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണം ചികില്‍സാപിഴവെന്നു മാതാപിതാക്കളുടെ ആരോപണം. മെഡിക്കല്‍കോളജിനെതിരെയാണ് ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ആറ്റിങ്ങല്‍ പിരപ്പന്‍കോട്ടുകോണം സ്വദേശി മീനാക്ഷി (17 )യാണ്  ഇന്നലെ മരിച്ചത്. അലര്‍ജിക്ക് മെഡിക്കല്‍കോളജില്‍ 11 ദിവസം ചികില്‍സയിലായിരുന്നു. ചികില്‍സകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഉള്ളൂരില്‍ വെച്ച് കുട്ടിക്ക് ദേഹാസ്ഥാഥ്യം അനുഭവപ്പെട്ടു. ഉടന്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്നു ബന്ധുക്കള്‍ ആറ്റിങ്ങല്‍, മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുകയായിരുന്നു. ആറ്റിങ്ങല്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.