bpclkannur-01

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന് തീപിടിച്ച സംഭവത്തില്‍ ഒഴിവായത് വന്‍ ദുരന്തം. അഗ്നിക്കിരയായ ആലപ്പുഴ– കണ്ണൂര്‍ ഇന്റര്‍സിറ്റിയുടെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചും ബിപിസിഎല്ലിന്റെ ഇന്ധന സംഭരണിയും തമ്മില്‍ വെറും 100 മീറ്ററിന്റെ അകലം മാത്രമാണ് ഉണ്ടായിരുന്നത്. വലിയ അപകടമാണ് ഒഴിവായതെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം, തീപിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് ആവാനുള്ള സാധ്യത തുലോം കുറവെന്ന് റെയില്‍വേ വ്യക്തമാക്കി. ഫൊറന്‍സിക് പരിശോധനയ്ക്ക് േശഷം മാത്രമേ തീപിടിത്തത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ പറയാനാകൂവെന്നും എആര്‍ഡിഎം സക്കീര്‍ഹുസൈന്‍ പറഞ്ഞു. ട്രെയിന്‍ തീപിടിത്തത്തില്‍ കേരള പൊലീസ് അന്വേഷണം ആരംഭിച്ചു. എന്‍.ഐ.എ പൊലീസിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.